< Back
Kerala
കേരളത്തില്‍ നിന്നുള്ള രണ്ടു ഹജ്ജ് വിമാനങ്ങള്‍ ഇന്ന് ജിദ്ദയിലെത്തുംകേരളത്തില്‍ നിന്നുള്ള രണ്ടു ഹജ്ജ് വിമാനങ്ങള്‍ ഇന്ന് ജിദ്ദയിലെത്തും
Kerala

കേരളത്തില്‍ നിന്നുള്ള രണ്ടു ഹജ്ജ് വിമാനങ്ങള്‍ ഇന്ന് ജിദ്ദയിലെത്തും

Alwyn K Jose
|
23 Nov 2017 5:41 PM IST

സൌദി സമയം വൈകീട്ട് നാലരക്ക് എത്തുന്ന ആദ്യവിമാനത്തില്‍ 224 പുരുഷന്മാരും 226 സ്ത്രീകളുമുള്‍പ്പെടെ 450 തീര്‍ഥാടകരാണുണ്ടാവുക

കേരളത്തില്‍ നിന്നും ഇന്ന് രണ്ട‌് ഹജ്ജ് വിമാനങ്ങള്‍ ജിദ്ദയിലെത്തും. സൌദി സമയം വൈകീട്ട് നാലരക്ക് എത്തുന്ന ആദ്യവിമാനത്തില്‍ 224 പുരുഷന്മാരും 226 സ്ത്രീകളുമുള്‍പ്പെടെ 450 തീര്‍ഥാടകരാണുണ്ടാവുക. രാത്രി പതിനൊന്നരയോടെ എത്തുന്ന വിമാനത്തില്‍ 134 പുരുഷന്മാരും 166 സ്ത്രീകളുമുള്‍പ്പെടെ 300 ഹാജിമാരും ജിദ്ദയിലെത്തും. ജിദ്ദയില്‍ നിന്നും രാത്രി തന്നെ ഇവര്‍ മക്കയിലേക്ക് പോകും.

Related Tags :
Similar Posts