< Back
Kerala
സാമൂഹിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരുടെ കാലമാണിതെന്ന് ടി.ആരിഫലിസാമൂഹിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരുടെ കാലമാണിതെന്ന് ടി.ആരിഫലി
Kerala

സാമൂഹിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരുടെ കാലമാണിതെന്ന് ടി.ആരിഫലി

Jaisy
|
23 Nov 2017 11:35 AM IST

ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ മൗനം അവസാനിപ്പിച്ച് ജനങ്ങള്‍ക്കായി സംസാരിച്ച് തുടങ്ങണമെന്നും ആരിഫലി പറഞ്ഞു

സാമൂഹിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരുടെ കാലമാണിതെന്ന് ജമാഅത്ത് ഇസ്ലാമി അഖിലേന്ത്യ അസിസ്റ്റന്റ് അമീര്‍ ടി.ആരിഫലി. ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ മൗനം അവസാനിപ്പിച്ച് ജനങ്ങള്‍ക്കായി സംസാരിച്ച് തുടങ്ങണമെന്നും ആരിഫലി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന സമാധാനം മാനവികത കാമ്പയിന്റെ ഭാഗമായി എറണാകുളം ചെറായി സാഹോദര്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത എഴുത്തുകാരന്‍ എം.കെ സാനു മുഖ്യപ്രഭാഷകനായ ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. അമീര്‍ പി. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു ഫാ. പോള്‍ തേലക്കാട്ട്,സ്വാമി അവ്യയാനന്ദ,എഴുത്തുകാരന്‍ കെ.കെ. ബാബുരാജ് തുടങ്ങിയ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Similar Posts