< Back
Kerala
മദ്യനയത്തില്‍ സുധീരനെ കുറ്റപ്പെടുത്തി പിണറായിയും കോടിയേരിയുംKerala
മദ്യനയത്തില്‍ സുധീരനെ കുറ്റപ്പെടുത്തി പിണറായിയും കോടിയേരിയും
|23 Nov 2017 6:02 PM IST
മദ്യനിരോധനമല്ല മദ്യ വര്‍ജനമാണ് എല്‍ഡിഎഫ് നയം
മദ്യ നയത്തിലെ നിലാപാട് ആവര്‍ത്തിച്ചും സുധീരനെ കുറ്റപ്പെടുത്തിയും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രംഗത്ത്. അതേ സമയം സുപ്രിം കോടതി വിധിയടക്കം അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് സുധീരന്‍ മറുപടി നല്‍കി.
മദ്യനിരോധനമല്ല മദ്യ വര്‍ജനമാണ് എല്‍ഡിഎഫ് നയമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇന്നും ആവര്‍ത്തിച്ചു. എല്‍ഡിഎഫ് വന്നാല്‍ ബാറുകള്‍ തുറക്കുമെന്ന കള്ള പ്രചരണം നടക്കുകയാണെന്ന് കോടിയേരി പറഞ്ഞു. അഴിമതിക്കാര്‍ക്ക് സീറ്റില്ലെന്ന് വി.എം സുധീരന്റെ നിലപാട് ആളെപ്പറ്റിക്കാനുള്ള ജാഡയാണെന്നും പിണറായി കുറ്റപ്പെടുത്തി .