< Back
Kerala
കെ സുധാകരന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്തതായി ആരോപണം; ദൃശ്യം പുറത്ത്കെ സുധാകരന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്തതായി ആരോപണം; ദൃശ്യം പുറത്ത്
Kerala

കെ സുധാകരന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്തതായി ആരോപണം; ദൃശ്യം പുറത്ത്

admin
|
23 Nov 2017 9:53 AM IST

അവിടെ മരിച്ചവന്‍ വോട്ട് ചെയ്യുന്നുവെങ്കില്‍ ഇവിടെയും പടച്ചോന്‍ അയച്ചവര്‍ വോട്ട് ചെയ്യണമെന്ന് കെ സുധാകരന്‍

ഉദുമയില്‍ കള്ളവോട്ട് ചെയ്യാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ആഹ്വാനം ചെയ്തതായി ആരോപണം. കള്ളവോട്ട് ചെയ്യരുത് എന്ന് എതിരാളികളോട് സാരോപദേശം നടത്തിയിട്ട് കാര്യമില്ലെന്ന് ഉദുമയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സുധാകരന്‍ പറയുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. അവിടെ മരിച്ചവന്‍ വോട്ട് ചെയ്യുന്നുവെങ്കില്‍ ഇവിടെയും പടച്ചോന്‍ അയച്ചവര്‍ വോട്ട് ചെയ്യണം. നാട്ടിലില്ലാത്തവര്‍ അവിടേയും വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ ഇവിടെയും വോട്ട് ചെയ്യണമെന്നും ഈ വീഡിയോവില്‍ സുധാകരന്‍ പറയുന്നുണ്ട്.

Similar Posts