< Back
Kerala
രാഷ്ട്രീയത്തില്‍ വരാന്‍ സാധ്യതയുണ്ടോ?  ഇപ്പോഴേ രാഷ്ട്രീയത്തിലുണ്ടല്ലോ എന്ന്  മമ്മൂട്ടിരാഷ്ട്രീയത്തില്‍ വരാന്‍ സാധ്യതയുണ്ടോ? ഇപ്പോഴേ രാഷ്ട്രീയത്തിലുണ്ടല്ലോ എന്ന് മമ്മൂട്ടി
Kerala

രാഷ്ട്രീയത്തില്‍ വരാന്‍ സാധ്യതയുണ്ടോ? ഇപ്പോഴേ രാഷ്ട്രീയത്തിലുണ്ടല്ലോ എന്ന് മമ്മൂട്ടി

admin
|
23 Nov 2017 7:48 AM IST

രാഷ്ട്രീയത്തില്‍ വരാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴേ രാഷ്ട്രീയത്തിലുണ്ടല്ലോ എന്ന് നടന്‍ മമ്മൂട്ടി.

രാഷ്ട്രീയത്തില്‍ വരാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴേ രാഷ്ട്രീയത്തിലുണ്ടല്ലോ എന്ന് നടന്‍ മമ്മൂട്ടി. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ട് ആ ചോദ്യത്തിന് തല്‍ക്കാലം പ്രസക്തിയില്ല. ഈ ചോദ്യം അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ ചോദിക്കാമെന്നും മമ്മൂട്ടി പറഞ്ഞു. വോട്ട് ചെയ്ത ശേഷമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

വോട്ട് ചെയ്യുക, സമ്മതിദാന അവകാശം വിനിയോഗിക്കുക എന്നാണ് എല്ലാവരോടും പറയാനുള്ളത്. നിങ്ങളൊക്കെ വോട്ട് ചെയ്തോ എന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ച മമ്മൂട്ടി വേഗം പോയി ചെയ്യൂ എന്നും പറഞ്ഞു.

Similar Posts