< Back
Kerala
ഷുക്കൂര്‍ കേസ് അട്ടിമറിക്കാന്‍ എജി കൂട്ടുനില്‍ക്കുന്നുവെന്ന് യുഡിഎഫ്ഷുക്കൂര്‍ കേസ് അട്ടിമറിക്കാന്‍ എജി കൂട്ടുനില്‍ക്കുന്നുവെന്ന് യുഡിഎഫ്
Kerala

ഷുക്കൂര്‍ കേസ് അട്ടിമറിക്കാന്‍ എജി കൂട്ടുനില്‍ക്കുന്നുവെന്ന് യുഡിഎഫ്

Sithara
|
23 Nov 2017 11:54 PM IST

ഷുക്കൂര്‍ കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അഡ്വക്കേറ്റ് ജനറല്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എം എം ഹസന്‍

അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദിനെതിരെ യുഡിഎഫ്. ഷുക്കൂര്‍ കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അഡ്വക്കേറ്റ് ജനറല്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എം എം ഹസന്‍ ആരോപിച്ചു. എജിയുടെ നടപടി പദവിക്ക് കളങ്കമാണെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദും ആരോപിച്ചു.

ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ട നടപടിക്കെതിരായ ഹരജിയില്‍ അഡ്വക്കേറ്റ് ജനറല്‍ സ്വീകരിച്ച നിലപാടിനെതിരെയാണ് യുഡിഎഫ് നേതാക്കള്‍ രംഗത്തുവന്നത്. അഡ്വക്കേറ്റ് ജനറല്‍ പ്രതിഭാഗം ചേര്‍ന്നെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് എം എം ഹസന്‍ ആരോപിച്ചു.

സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അഡ്വക്കറ്റ് ജനറല്‍ പങ്കാളിയായത് ആ പദവിക്ക് കളങ്കമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടന പദവി അലങ്കരിക്കുന്ന എജി ഇത്തരമൊരു നിലപാട് സ്വീകരിക്കരുതായിരുന്നുവെന്നും മജീദ് കൂട്ടിചേര്‍ത്തു.

Similar Posts