< Back
Kerala
സ്വാശ്രയ കരാറില്‍ പ്രതിഷേധം: കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായിസ്വാശ്രയ കരാറില്‍ പ്രതിഷേധം: കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി
Kerala

സ്വാശ്രയ കരാറില്‍ പ്രതിഷേധം: കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി

Sithara
|
24 Nov 2017 4:55 PM IST

പ്രവര്‍ത്തകരും പൊലീസും സെക്രട്ടേറിയറ്റിന് മുന്നില്‍ ഏറ്റുമുട്ടി

സ്വാശ്രയ വിഷയത്തില്‍ സഭക്ക് പുറത്തും പ്രതിപക്ഷം സമരം ശക്തമാക്കി. സെക്രട്ടറിയേറ്റിലേക്ക് കെഎസ്‍യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട്, കൊല്ലം ജില്ലകളില്‍ യൂത്ത്കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധവും അക്രമാസക്തമായി. എംഎസ്എഫ് സെക്രട്ടേറിയേറ്റിന് മുന്‍പില്‍ വിചാരണ സദസ്സ് സംഘടിപ്പിച്ചിരുന്നു.

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. സെക്രട്ടേറിയേറ്റിന് മുന്‍പില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കിലും ലാത്തിച്ചാര്‍ജും ഗ്രനേഡും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. യൂത്ത്കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു.

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനെതിരെ എംഎസ്എഫ് സെക്രട്ടേറിയേറ്റിന് മുന്‍പില്‍ നടത്തിയ വിചാരണ സദസ്സ് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

Similar Posts