< Back
Kerala
Kerala

ഉമ്മന്‍ചാണ്ടിയും കോടിയേരിയും ഇന്ന് മലപ്പുറത്ത്

Sithara
|
1 Dec 2017 9:51 PM IST

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിന്‍റെ രണ്ടാംഘട്ട പ്രചരണം ഇന്ന് തുടങ്ങും. പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് പങ്കെടുക്കുക

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിന്‍റെ രണ്ടാംഘട്ട പ്രചരണം ഇന്ന് തുടങ്ങും. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ഏതാനും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് പങ്കെടുക്കുക. ഉമ്മന്‍ചാണ്ടിയും കോടിയേരി ബാലകൃഷ്ണനും ഇന്ന് പ്രചരണത്തിനിറങ്ങും.

പി കെ കുഞ്ഞാലിക്കുട്ടിയുടെ ഒന്നാംഘട്ട മണ്ഡല പര്യടനം ഇന്നലെയാണ് അവസാനിച്ചത്. യുഡിഎഫിന്‍റെ അവലോകന യോഗം ഇന്ന് നടക്കും. വള്ളിക്കുന്ന് അടക്കമുള്ള പ്രദേശങ്ങളില്‍ നടക്കുന്ന യുഡിഎഫിന്‍റെ ഏതാനും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്ന് മലപ്പുറത്തുണ്ടാകും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിന്‍റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ഇന്നാരംഭിക്കും. പെരിന്തല്‍മണ്ണ മണ്ഡലത്തിലാണ് പ്രചരണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ ജി സുധാകരന്‍, എ സി മൊയ്തീന്‍ തുടങ്ങിയവരും എം ബി ഫൈസലിനായി ഇന്ന് പ്രചരണം നടത്തും. ബിജെപി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശ് വള്ളിക്കുന്ന് മണ്ഡലത്തില്‍ വാഹന പ്രചരണ ജാഥ നടത്തും.

Similar Posts