< Back
Kerala
പാറ്റൂര്‍ കേസ്‌ കോടതി ഇന്ന്‌ പരിഗണിക്കുംപാറ്റൂര്‍ കേസ്‌ കോടതി ഇന്ന്‌ പരിഗണിക്കും
Kerala

പാറ്റൂര്‍ കേസ്‌ കോടതി ഇന്ന്‌ പരിഗണിക്കും

Sithara
|
3 Dec 2017 6:03 PM IST

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആവശ്യപ്പെട്ടുള്ള വി എസ്‌ അച്യുതാനന്ദന്റെ ഹരജിയാണ്‌ കോടതി പരിഗണിക്കുന്നത്‌

പാറ്റൂര്‍ കേസ്‌ തിരുവനന്തപുരം വിജിലന്‍സ്‌ പ്രത്യേക കോടതി ഇന്ന്‌ പരിഗണിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആവശ്യപ്പെട്ടുള്ള വി എസ്‌ അച്യുതാനന്ദന്റെ ഹരജിയാണ്‌ കോടതി പരിഗണിക്കുന്നത്‌. ഫ്‌ളാറ്റ്‌ കമ്പനിക്ക്‌ സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ അവസരമൊരുക്കിയെന്നാണ്‌ ഹര്‍ജിയിലെ ആരോപണം. തെളിവുകളുണ്ടായിട്ടും ആരോപണത്തിന്മേല്‍ കേസെടുക്കാത്ത വിജിലന്‍സ്‌ നിലപാടിനെ കഴിഞ്ഞ തവണ കേസ്‌ പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു. കൂടുതല്‍ രേഖകളോ തെളിവുകളോ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ വിഎസിനോടും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Related Tags :
Similar Posts