< Back
Kerala
മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കുമെന്ന് വിഎസ്Kerala
മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കുമെന്ന് വിഎസ്
|9 Dec 2017 3:30 PM IST
യുഡിഎഫിന് തുടര്‍ ഭരണമുണ്ടാകുമെന്നത് അര്‍ഥശൂന്യമായ അഭിപ്രായം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
യുഡിഎഫിന് തുടര്‍ ഭരണമുണ്ടാകുമെന്നത് അര്‍ഥശൂന്യമായ അഭിപ്രായം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും. മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും വിഎസ് പറഞ്ഞു. യുഡിഎഫിന് ഭരണ തുടര്‍ച്ച ഉറപ്പെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിഎസ്. മന്ത്രിമാര്‍ ആരും തോല്‍ക്കില്ലെന്നും എക്സിറ്റ് പോളല്ല, ജനങ്ങളുടെ വോട്ടാണ് എണ്ണുന്നതെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.