< Back
Kerala
സരിതയെ നേരില്‍ കണ്ടിട്ടില്ലെന്ന് തിരുവഞ്ചൂര്‍സരിതയെ നേരില്‍ കണ്ടിട്ടില്ലെന്ന് തിരുവഞ്ചൂര്‍
Kerala

സരിതയെ നേരില്‍ കണ്ടിട്ടില്ലെന്ന് തിരുവഞ്ചൂര്‍

admin
|
9 Dec 2017 2:21 PM IST

പഴ്സണല്‍ സ്റ്റാഫായി നിയമിതനാവുന്നവരെ വിശ്വസിക്കുന്ന പ്രകൃതക്കാരനാണ് ഉമ്മന്‍ചാണ്ടിയെന്നും തിരുവഞ്ചൂര്‍

സരിത എസ് നായരെ നേരില്‍ കണ്ടിട്ടില്ലെന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മൊഴി. തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വന്നതിന് ശേഷമാണ് ടീം സോളാര്‍ കന്പനിയെ കുറിച്ചും നടത്തിപ്പ് കാരായ ബിജു രാധാകൃഷ്ണനെയും സരിതയെയും കുറിച്ച് അറിയുന്നത്. സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടില്ല. മല്ലേലില്‍ ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ മൊഴി സംബന്ധിച്ച് വാര്‍ത്തകള്‍ മാത്രമാണ് അറിയാവുന്നത്. പഴ്സണല്‍ സ്റ്റാഫായി നിയമിതനാവുന്നവരെ വിശ്വസിക്കുന്ന പ്രകൃതക്കാരനാണ് ഉമ്മന്‍ചാണ്ടിയെന്നും തിരുവഞ്ചൂര്‍ കമ്മീഷനില്‍ മൊഴി നല്‍കി

Similar Posts