സ്ഥാനചലനം: ടി പി സെന്‍കുമാറിന്റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍സ്ഥാനചലനം: ടി പി സെന്‍കുമാറിന്റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
|പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.
പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. സിപിഎം നേതാക്കള്‍ പ്രതികളായുള്ള രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ നിഷ്പക്ഷ അന്വേഷണം നടത്തിയതിനുള്ള പകപോക്കലിന്‍റെ ഭാഗമായാണ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്ന് നിന്നും സര്‍ക്കാര്‍ തന്നെ മാറ്റിയതെന്നാണ് ഹരജിയിലെ ആരോപണം.
സ്ഥാനചലനം പ്രകാശ് സിംഗ് കേസിലെ സുപ്രിം കോടതി വിധിക്ക് എതിരാണെന്നും അതിനാല്‍ സര്‍ക്കാരിന്‍റെ തീരുമാനം റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ തീരുമാനം നേരത്തെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും കേരള ഹൈക്കോടതിയും ശരിവെച്ചിരുന്നു.
സ്ഥാനചലനം രാഷ്ട്രീയ പകപോക്കലെന്നാണ് ഹരജിയില്‍ സെന്‍കുമാര്‍ ആരോപിച്ചിരിക്കുന്നത്.