ഒരാള്‍ക്ക് 25 രൂപ; വിരി ഷെഡില്‍ വെളിച്ചമില്ലെന്ന് തീര്‍ത്ഥാടകര്‍ഒരാള്‍ക്ക് 25 രൂപ; വിരി ഷെഡില്‍ വെളിച്ചമില്ലെന്ന് തീര്‍ത്ഥാടകര്‍
|പാണ്ടിത്താവളത്തു പ്രവര്‍ത്തിയ്ക്കുന്ന പുതിയ വിരിഷെഡിനെതിരെയാണ് തീര്‍ത്ഥാടകരുടെ പരാതി.
പണം നല്‍കിയെടുത്ത വിരി ഷെഡില്‍ വെളിച്ചമില്ലെന്ന് തീര്‍ത്ഥാടകര്‍ ദേവസ്വം ബോര്‍ഡിനും ഡ്യൂട്ടി മജിസ്ട്രേട്ടിനും പരാതി നല്‍കി. പാണ്ടിത്താവളത്തു പ്രവര്‍ത്തിയ്ക്കുന്ന പുതിയ വിരിഷെഡിനെതിരെയാണ് തീര്‍ത്ഥാടകരുടെ പരാതി. ഈ വര്‍ഷം നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടം കഴിഞ്ഞ ദിവസമാണ് ലേലം ചെയ്തത്.
പാണ്ടിത്താവളത്തെ പൊലിസ് പോസ്റ്റിനോടു ചേര്‍ന്നാണ് വിരിഷെഡ് പ്രവര്‍ത്തിയ്ക്കുന്നത്. ഇവിടേയ്ക്ക് ഇനിയും വൈദ്യുത കണക്ഷന്‍ ലഭിച്ചിട്ടില്ല. വനത്തോടു ചേര്‍ന്ന പ്രദേശമായതിനാല്‍ തന്നെ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ഇതാണ് തീര്‍ത്ഥാടകരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന്, ഡ്യൂട്ടി മജിസ്ട്രേട്ടിനും ദേവസ്വം ബോര്‍ഡിനും പരാതി നല്‍കുകയായിരുന്നു.
എന്നാല്‍, വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കരാറുകാരന്‍ പറയുന്നത്.
ഒരാള്‍ക്ക് 25 രൂപ ഈടാക്കിയാണ് വിരിയില്‍ വിശ്രമം അനുവദിയ്ക്കുന്നത്. വെളിച്ചമില്ലാത്തതിനാല്‍, നെയ്ത്തേങ്ങ ഉടയ്ക്കുന്നതും പ്രസാദങ്ങള്‍ ഉണ്ടാക്കുന്നതിനുമെല്ലാം തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടുന്നു.
കുട്ടികളും പ്രായമുള്ളവരുമെല്ലാം വിരിയിലുണ്ട്. സംഭവത്തില്‍, നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ അറിയിച്ചിട്ടുണ്ട്.