ജിഷ കേസ്: പ്രതിയുടെ വിടുതല്‍ ഹരജി ഇന്ന് പരിഗണിക്കുംജിഷ കേസ്: പ്രതിയുടെ വിടുതല്‍ ഹരജി ഇന്ന് പരിഗണിക്കും
|ജിഷാ കൊലപാതക കേസില്‍ പ്രതി അമീര്‍ ഉല്‍ ഇസ്ലാം നല്കിയ വിടുതല്‍ ഹരജി ഇന്ന് കോടതി പരിഗണിക്കും
ജിഷാ കൊലപാതക കേസില്‍ പ്രതി അമീര്‍ ഉല്‍ ഇസ്ലാം നല്കിയ വിടുതല്‍ ഹരജി ഇന്ന് കോടതി പരിഗണിക്കും. എറണാകുളം സിജെഎം കോടതിയാണ് ഹരജി പരിഗണിക്കുന്നത്. പോലീസിന് വീഴ്ച പറ്റിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
പോലീസിന് വീഴ്ച പറ്റിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ കാര്യം പ്രതിഭാഗം വിചാരണ കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കോടതി പരിഗണിക്കാതെ വിചാരണ തുടരാനാണ് നിര്‍ദ്ദേശിച്ചത്. ഈ സാഹചര്യത്തിലാണ് കേസ് നടപടികള്‍ റദ്ദാക്കി പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അമീര്‍ ഉള്‍ ഇസ്ലാം ഹരജി നല്കിയത്.
വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാരോ വിജിലന്‍സോ കോടതിയില്‍ ഹാജരാക്കണമെന്നും വിടുതല്‍ ഹരജിയില്‍ അമീര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സഹാചര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിര്‍ണ്ണായകമാണ്. വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ഇത്തരം കേസുകളില്‍ പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
അമീറിന്‍റെ അപേക്ഷയുടെ പകര്‍പ്പ് ഗവര്‍ണ്ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നല്‍കിയിട്ടുണ്ട്. നേത്തെ പുനരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് നല്‍കിയ ഹരജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.