< Back
Kerala
പോക്സോ കേസിലെ ഇരയെ കാണാതായിപോക്സോ കേസിലെ ഇരയെ കാണാതായി
Kerala

പോക്സോ കേസിലെ ഇരയെ കാണാതായി

Jaisy
|
16 Dec 2017 4:36 PM IST

പാലക്കാട് നിര്‍ഭയ ഹോമിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെ കേസ് കഴിഞ്ഞുവെന്ന് പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു

പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ കാണാതായി. പാലക്കാട് സൌത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 2016ലെ കേസിലെ ഇരയെയാണ് കാണാതായ്. പാലക്കാട് നിര്‍ഭയ ഹോമിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെ കേസ് കഴിഞ്ഞുവെന്ന് പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

പാലക്കാട് നഗരത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ അയല്‍വാസികള്‍ കോയമ്പത്തൂര്‍ക്ക് തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പ്രതികളില്‍ ഒരാളെ മാത്രമേ പോലീസിന് അറസ്റ്റ് ചെയ്യാനായുള്ളൂ. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പാലക്കാട് നിര്‍ഭയ ഹോമില്‍ നിന്ന് വീട്ടിലേക്ക് പറഞ്ഞയച്ചത്. വീട്ടില്‍ നിന്ന് തൊട്ടടുത്തുള്ള മാതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുമ്പോള്‍ മഞ്ഞ നിറമുള്ള ടോപ്പും പച്ച പാന്റുമായിരുന്നു വേഷം. മാതാവിന്റെ മൊബൈല്‍ ഫോണും കയ്യിലുണ്ടായിരുന്നു. മാതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തെങ്കിലും പെണ്‍കുട്ടിയെ നാല് ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല. കേസ് അവസാനിച്ച സാഹചര്യത്തിലാണ് പെണ്‍കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ അറിയിച്ചു. എന്നാല്‍, കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് പാലക്കാട് സൌത്ത് പൊലീസ് അറിയിച്ചു.

Related Tags :
Similar Posts