< Back
Kerala
കെപിസിസി പ്രസിഡന്‍റിനെ തീരുമാനിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍കെപിസിസി പ്രസിഡന്‍റിനെ തീരുമാനിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍
Kerala

കെപിസിസി പ്രസിഡന്‍റിനെ തീരുമാനിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍

Sithara
|
17 Dec 2017 11:06 PM IST

ഒന്നോ രണ്ടോ ദിവസത്തിനകം പുതിയ കെപിസിസി പ്രസിഡന്‍റിനെ പ്രഖ്യാപിക്കാനുള്ള നീക്കങ്ങളാണ് എഐസിസിയുടെ ഭാഗത്ത് നിന്ന് നടക്കുന്നത്

കെപിസിസി പ്രസിഡന്‍റിനെ തീരുമാനിക്കാന്‍ ഡല്‍ഹിയിലും കേരളത്തിലുമായി തിരക്കിട്ട ചര്‍ച്ചകള്‍. ഹൈകമാന്‍ഡ് പ്രധാനപ്പെട്ട നേതാക്കളുമായി സംസാരിച്ചു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയുമായി വിശദമായ ചര്‍ച്ച ഇന്ന് നടത്തുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ സമവായത്തില്‍ എത്തിയതായാണ് സൂചന.

ഒന്നോ രണ്ടോ ദിവസത്തിനകം പുതിയ കെപിസിസി പ്രസിഡന്‍റിനെ പ്രഖ്യാപിക്കാനുള്ള നീക്കങ്ങളാണ് എഐസിസിയുടെ ഭാഗത്ത് നിന്ന് നടക്കുന്നത്. ഗ്രൂപ്പ്, സാമുദായിക പരിഗണനകള്‍ പാലിച്ചുള്ള ആളാവും പ്രസിഡന്‍റ് ആവുക. ഇക്കാര്യത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. പ്രസിഡന്‍റാവാന്‍ ഇല്ലെന്ന നിലപാട് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും ഉമ്മന്‍ചാണ്ടി പ്രസിഡന്‍റ് ആവാനുള്ള സാധ്യത നിലനില്‍ക്കുന്നു. രമേശ് ചെന്നിത്തലയും വി എം സുധീരനും അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ നടത്തി.

താത്ക്കാലിക പ്രസിഡന്‍റിനെ തീരുമാനിക്കണമെന്ന വാദം ഉയര്‍ന്നെങ്കിലും അത് വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. എന്തായാലും കേരള രാഷ്ട്രീയത്തില്‍ സജീവമായ ഒരാളായിരിക്കും അടുത്ത കെപിസിസി പ്രസിഡന്‍റെന്ന് എല്ലാ നേതാക്കളും സമ്മതിക്കുന്നുണ്ട്.

Related Tags :
Similar Posts