< Back
Kerala
ഈസ്റ്ററിനോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ഈസ്റ്ററിനോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍
Kerala

ഈസ്റ്ററിനോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍

Sithara
|
17 Dec 2017 10:44 AM IST

കുര്‍ബാനയിലും മറ്റ് ശുശ്രൂഷ ചടങ്ങുകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.

ഈസ്റ്ററിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നു. പാതിരാ കുര്‍ബാനയിലും മറ്റ് ശുശ്രൂഷ ചടങ്ങുകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തിഡ്രലില്‍ രാത്രി 8.45നായിരുന്നു ശുശ്രൂഷ ചടങ്ങുകള്‍. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലമീസ് കത്തോലിക്ക ബാവ നേതൃത്വം നല്‍കി. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ രാത്രി 11 മണിക്കാണ് കുര്‍ബാനയും പ്രാര്‍ഥന ചടങ്ങുകളും ആരംഭിച്ചത്. ലത്തീന്‍ കത്തോലിക്ക അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം സുസൈപാക്യം ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു.

കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്‍റെ നേതൃത്വത്തിലായിരുന്നുമദര്‍ ഓഫ് കത്തീഡ്രലിലെ കുര്‍ബാന ചടങ്ങുകള്‍. കോഴിക്കോട് അമലാപുരി സിഎംഐ പള്ളിയില്‍ നടന്ന കുര്‍ബാനക്ക് ഫാദര്‍ ജോര്‍ജ് പൂഞ്ചയിലും സെന്‍റ് ജോസഫസ് പളളിയില്‍ നടന്ന കുര്‍ബാനക്ക് ഫാദര്‍ അലോഷ്യസ് കുളങ്ങരയും നേതൃത്വം നല്‍കി.

Related Tags :
Similar Posts