< Back
Kerala
ഒടുവില്‍ കൊച്ചു ദയയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായംഒടുവില്‍ കൊച്ചു ദയയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായം
Kerala

ഒടുവില്‍ കൊച്ചു ദയയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായം

Jaisy
|
17 Dec 2017 7:16 PM IST

കുവൈത്തില്‍ വ്യവസായി ആയ ഷാജഹാന്‍ നാള എത്തി ആശുപത്രി അധികൃതര്‍ക്ക് പണം കൈമാറും

അഞ്ചുമാസം പ്രായമുള്ള കുട്ടിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാകാതെ വലഞ്ഞ കുടുംബത്തിന് സഹായമെത്തി. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി ദയയുടെ കുടുംബത്തിന് സഹായമായെത്തിയത് മലപ്പുറം വളാഞ്ചേരി സ്വദേശി ഷാജഹാനാണ്. അടുത്ത മാസം ശസ്ത്രക്രിയ നടക്കും.

ദയയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം ഇനി പ്രശ്നമാകില്ല. ദയയുടെ അവസ്ഥയെ്കുറിച്ച മീഡിയവണ്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കോട്ടയ്ക്കല്‍ എം എല്‍ എ ടി വി ഇബ്രാഹിമിന്റെ ഓഫീസ് വഴി നടത്തിയ അന്വേഷണത്തിലാണ് സഹായഹസ്തം ദയയെ തേടിയെത്തിയത്. മകളുടെ ചിക്തിസക്ക് വഴിതുറന്നതിലെ സന്തോഷം മാതാവ് റോസമ്മക്ക് പറഞ്ഞറിയറിക്കാനാവുന്നില്ല.

കുവൈത്തില്‍ വ്യവസായി ആയ ഷാജഹാന്‍ നാള എത്തി ആശുപത്രി അധികൃതര്‍ക്ക് പണം കൈമാറും. ഇപ്പോള്‍ തിരുവനന്തപുരം എസ്എ റ്റിയിലുള്ള കുട്ടിയെ അടുത്ത ദിവസങ്ങളില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. അടുത്ത മാസം ശസ്ത്രക്രിയ നടത്താനാണ് തയാറാടെുക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മാറിയ സാഹചര്യത്തില്‍ ശസ്ത്രക്രിയ വിജയകരാമാകാനുള്ള പ്രാര്‍ഥനയിലാണ് കുടുംബം.

Similar Posts