< Back
Kerala
നിലമ്പൂരില്‍ ബസ് കുടുംബശ്രീ സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചുനിലമ്പൂരില്‍ ബസ് കുടുംബശ്രീ സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
Kerala

നിലമ്പൂരില്‍ ബസ് കുടുംബശ്രീ സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

Ubaid
|
18 Dec 2017 9:30 PM IST

മമ്പാട് സ്വദേശി റാഫില്‍ ആണ് മരിച്ചത്. എതിരെ വന്ന ബൈക്കിന് വഴി നല്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിനരികിലുള്ള കുടുംബശ്രീ സ്റ്റാളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

നിലമ്പൂർ വടപുറം പാലത്തിന് സമീപം ബസ് കുടുംബശ്രീ സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മമ്പാട് സ്വദേശി റാഫില്‍ ആണ് മരിച്ചത്. എതിരെ വന്ന ബൈക്കിന് വഴി നല്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിനരികിലുള്ള കുടുംബശ്രീ സ്റ്റാളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രാവിലെ എട്ടുമണിക്കായിരുന്നു അപകടം. കട തുറക്കാത്ത നേരമായതിനാല് വന്‍ ദുരന്തം ഒഴിവായി.

Related Tags :
Similar Posts