< Back
Kerala
മന്ത്രി സ്ഥാനവും കേസും തമ്മില്‍ ബന്ധമില്ലെന്ന് മന്ത്രി മണിമന്ത്രി സ്ഥാനവും കേസും തമ്മില്‍ ബന്ധമില്ലെന്ന് മന്ത്രി മണി
Kerala

മന്ത്രി സ്ഥാനവും കേസും തമ്മില്‍ ബന്ധമില്ലെന്ന് മന്ത്രി മണി

Damodaran
|
19 Dec 2017 6:49 PM IST

മന്ത്രി മണി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടതു സര്‍ക്കാരിന്‍റെ യഥാര്‍ഥ മുഖം വ്യക്തമാക്കുന്നതാണ് കോടതി വിധിയെന്നും ചെന്നിത്തല

മന്ത്രിസ്ഥാനവും കേസും തമ്മില്‍ ബന്ധമില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവഞ്ചൂരും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത കേസാണിത്. സര്‍ക്കാര്‍ ചെലവിലല്ല, സ്വന്തം ചെലവില്‍ ഹൈക്കോടതിയെ സമീപിക്കും. വിധിയില്‍ തനിക്ക് ബേജാറില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം കോടതി വിധിയുടെ പഞ്ചാത്തലത്തില്‍ മന്ത്രി മണി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടതു സര്‍ക്കാരിന്‍റെ യഥാര്‍ഥ മുഖം വ്യക്തമാക്കുന്നതാണ് കോടതി വിധിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ഇടതുമുന്നണിയും സിപിഎമ്മും തള്ളി. നേരത്തെ നിലവിലുള്ള കേസാണിതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

Related Tags :
Similar Posts