< Back
Kerala
ചരിത്രത്തോടുള്ള കമ്മ്യൂണിസ്റ്റ് സമീപനം  ഏകപക്ഷീയമായിരുന്നുവെന്ന് ചെന്നിത്തലചരിത്രത്തോടുള്ള കമ്മ്യൂണിസ്റ്റ് സമീപനം ഏകപക്ഷീയമായിരുന്നുവെന്ന് ചെന്നിത്തല
Kerala

ചരിത്രത്തോടുള്ള കമ്മ്യൂണിസ്റ്റ് സമീപനം ഏകപക്ഷീയമായിരുന്നുവെന്ന് ചെന്നിത്തല

Jaisy
|
19 Dec 2017 7:57 AM IST

ഒറ്റപ്പാലത്ത് പ്രഥമ കെപിസിസി യോഗത്തിന്റെ 96ആം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ചരിത്രത്തോടുള്ള കമ്മ്യൂണിസ്റ്റ് സമീപനം എക്കാലവും ഏകപക്ഷീയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംഎസിന്റെ കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തില്‍ പ്രഥമ കെപിസിസി യോഗത്തെ കുറിച്ച് പരാമര്‍ശമൊന്നുമില്ലാത്തത് അതിന് തെളിവാണെന്ന് ചെന്നിത്തല പറഞ്ഞു. ഒറ്റപ്പാലത്ത് പ്രഥമ കെപിസിസി യോഗത്തിന്റെ 96ആം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം എന്ന രാഷ്ട്രീയ ഏകകം രൂപം കൊള്ളുന്നതിന് 35 വര്‍ഷം മുന്‍പാണ് തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ മേഖലകളെ കോര്‍ത്തിണക്കി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ഒറ്റപ്പാലത്ത് നടന്നത്.

ഇന്ത്യന്‍ ദേശീയതയോടും ചരിത്രത്തോടും എക്കാലവും വഞ്ചനാത്മക നിലപാടാണ് കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍, കെ ശങ്കരനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Similar Posts