< Back
Kerala
ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന് തുടക്കമായിഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന് തുടക്കമായി
Kerala

ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന് തുടക്കമായി

Jaisy
|
22 Dec 2017 6:26 AM IST

10280 തീര്‍ഥാടകര്‍ ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകും

ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 10280 തീര്‍ഥാടകര്‍ ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകും. ആദ്യമായാണ് ഇത്രയുമധികം തീര്‍ഥാടകര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേര്‍ന്നുള്ള വിമാന അറ്റകുറ്റപണി കേന്ദ്രമാണ് ഹജ്ജ് ക്യാമ്പായി സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ വിമാനം നാളെ ഉച്ചക്ക് ഒരു മണിക്ക് യാത്ര പുറപ്പെടും. ആദ്യ വിമാനത്തില്‍ 300 യാത്രക്കാരാണ് ഉണ്ടാവുക. തുടര്‍ന്നുള്ള വിമാനങ്ങളില്‍ 450 തീര്‍ഥാടകര്‍ വീതം ഉണ്ടാവും. ഹാജിമാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാന്റീനും ഇവിടെയുണ്ട്. ഇക്കുറി സൌദി എയര്‍ലൈന്‍സാണ് ഹജ്ജ് വിമാന സര്‍വീസ് നടത്തുന്നത്.

Similar Posts