< Back
Kerala
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രവാസികളും സജീവംതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രവാസികളും സജീവം
Kerala

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രവാസികളും സജീവം

admin
|
23 Dec 2017 2:10 AM IST

ജോലിയില്‍ നിന്നും അവധി എടുത്ത് നിരവധി പേരാണ് പ്രചരണത്തിനായി സ്വന്തം മണ്ഡലത്തിലെത്തിയിരിക്കുന്നത്

തെരഞ്ഞെടുപ്പ് ആയാല്‍ പാര്‍ട്ടി പ്രവര്‍ത്തകരായ പ്രവാസികള്‍ക്ക് വിദേശത്ത് നില്‍ക്കാന്‍ കഴിയില്ല. ജോലിയില്‍ നിന്നും അവധി എടുത്ത് നിരവധി പേരാണ് പ്രചരണത്തിനായി സ്വന്തം മണ്ഡലത്തിലെത്തിയിരിക്കുന്നത്. വിവിധ രീതിയിലുളള തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് വിവിധ പ്രവാസി സംഘടനകള്‍ മുഴുകിയിരിക്കുന്നത്.

ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലുമെന്നും പ്രവാസികള്‍ക്ക് പരസ്യ പ്രചരണം നടക്കില്ല. പിന്നെ എന്തുചെയ്യും നാട്ടിലേക്ക് പറക്കുകതന്നെ. വിവിധ പ്രവാസി സംഘടനകള്‍ വീടുകള്‍ കയറി ഇറങ്ങി വോട്ടുഉറപ്പിക്കുന്ന തിരക്കിലാണ്. തങ്ങളുടെ സ്ഥാനാര്‍ഥിയുടെ ഫ്ലക്സുകളും സ്ഥപിച്ചിട്ടുണ്ട്. വിവിധ കലാജഥകളും തെരഞ്ഞെടുപ്പിന് കൊഴുപ്പേകുന്ന വിവിധ പരിപാടികളും ഇവര്‍ സംഘടിപ്പിക്കുന്നു.

വോട്ടുളള പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുളള തിരക്കിലാണ് വിവിധ പ്രവാസി സംഘടനകള്‍. ഒരു സംഘം നാട്ടിലെത്തിയിട്ടുണ്ട്. വാഹനപ്രചരണ ജാഥയില്‍ കേരള രാഷ്ട്രീയം പറഞ്ഞ് ഉജ്വല പ്രസംഗങ്ങളും ഇവര്‍ നടത്തുന്നു.

Similar Posts