< Back
Kerala
വ്യവസായങ്ങള്‍ക്കായി ഏകജാലക സംവിധാനം ആരംഭിക്കും: ഇ പി ജയരാജന്‍വ്യവസായങ്ങള്‍ക്കായി ഏകജാലക സംവിധാനം ആരംഭിക്കും: ഇ പി ജയരാജന്‍
Kerala

വ്യവസായങ്ങള്‍ക്കായി ഏകജാലക സംവിധാനം ആരംഭിക്കും: ഇ പി ജയരാജന്‍

Sithara
|
22 Dec 2017 11:50 PM IST

സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്കായി ഏകജാലക സംവിധാനം ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍

സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്കായി ഏകജാലക സംവിധാനം ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. പുതിയ സംവിധാനം വഴി അപേക്ഷകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കും. വ്യവസായികളെ സംരക്ഷിക്കുന്നതാണ് സര്‍ക്കാര്‍ നയം. പരിസ്ഥിതി സംരക്ഷിക്കുന്ന തരത്തിലുള്ള വ്യവസായങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. പിപിപി മോഡല്‍ പദ്ധതികളെ പ്രോത്സാഹിപ്പിക്കുമെന്നും ജയരാജന്‍ പറഞ്ഞു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതി കൊച്ചിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Tags :
Similar Posts