< Back
Kerala
ക്രിമിനലുകളെ പുറത്തിറക്കിയാല്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സത്യാഗ്രഹമിരിക്കും: കെ കെ രമKerala
ക്രിമിനലുകളെ പുറത്തിറക്കിയാല്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സത്യാഗ്രഹമിരിക്കും: കെ കെ രമ
|24 Dec 2017 9:47 AM IST
സര്‍ക്കാര്‍ ചോരക്കളി നിര്‍ത്താന്‍ തയ്യാറായിട്ടില്ലെന്ന് കെ കെ രമ
ക്രിമിനലുകളെ ജയിലില്‍ നിന്ന് പുറത്തിറക്കിയാല്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്ന് ആര്‍എംപി നേതാവ് കെ കെ രമ. സര്‍ക്കാര്‍ ചോരക്കളി നിര്‍ത്താന്‍ തയ്യാറായിട്ടില്ല. മാഫിയകള്‍ക്കും ക്രിമിനുകള്‍ക്കുമൊപ്പമാണ് പിണറായിയെന്ന് തെളിയിച്ചിരിക്കുകയാണെന്നും കെ കെ രമ പറഞ്ഞു.
ടി പി ചന്ദ്രശേഖരന്‍ വധകേസിലെ കുറ്റവാളികളുമായുള്ള കരാര്‍ പാലിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു ആരോപിച്ചു. ശിക്ഷാ ഇളവ് നല്‍കാനുള്ളവരുടെ പട്ടികയില്‍ ടിപി വധകേസിലെ കുറ്റക്കാര്‍ ഉള്‍പ്പെട്ടത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലമാണ്. ക്രിമിനലുകളുടെ കാവലാളാണ് മുഖ്യമന്ത്രിയെന്നും വേണു കുറ്റപ്പെടുത്തി.