< Back
Kerala
Kerala

സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അതിരുകടന്നാല്‍ ഇടപെടുമെന്ന് ഹൈകമാന്‍ഡ്

Sithara
|
27 Dec 2017 1:51 PM IST

പരസ്യ പ്രസ്താവനകളില്‍ നിന്ന് നേതാക്കള്‍ മാറിനിന്നെങ്കിലും പ്രശ്നങ്ങള്‍ പാര്‍ട്ടിക്കകത്ത് തുടരുന്ന സാഹചര്യത്തിലാണ് ഹൈകമാന്‍ഡിന്‍റെ മുന്നറിയിപ്പ്.

സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അതിരുകടന്നാല്‍ ഹൈകമാന്‍ഡ് ശക്തമായി ഇടപെടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ബി കെ ഹരിപ്രസാദ്. പ്രശ്നങ്ങള്‍ സംസ്ഥാനത്തെ നേതാക്കള്‍ തന്നെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹരിപ്രസാദ് പറഞ്ഞു. പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി

.

പരസ്യ പ്രസ്താവനകളില്‍ നിന്ന് നേതാക്കള്‍ മാറിനിന്നെങ്കിലും പ്രശ്നങ്ങള്‍ പാര്‍ട്ടിക്കകത്ത് തുടരുന്ന സാഹചര്യത്തിലാണ് ഹൈകമാന്‍ഡിന്‍റെ മുന്നറിയിപ്പ്. കെപിസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയ എഐസിസി ജനറല്‍ സെക്രട്ടറിയാണ് ഹൈകമാന്‍ഡിന്‍റെ നിലപാട് വ്യക്തമാക്കിയത്.

ഇതിനിടെ ഉടക്കി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് ലഭിക്കുന്ന സൂചന. 3ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കുമെന്നും പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Similar Posts