< Back
Kerala
Kerala

ഗൂഢാലോചന കേസില്‍ എസ്.പി ആര്‍ സുകേശന് ക്ലീന്‍ ചീറ്റ്

Ubaid
|
31 Dec 2017 12:48 AM IST

ബിജു രമേശ് കോടതിയില്‍ നല്‍കിയ ശബ്ദരേഖ തെളിവായെടുത്തായിരുന്നു സുകേശനെതിരെ അന്വേഷണം നടത്തിയത്.

ബിജു രമേശുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ എസ്.പി ആര്‍ സുകേശന് ക്ലീന്‍ ചീറ്റ്. ഗൂഢാലോചന നടത്തിയതിന് തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യഗസ്ഥനായ പി.എന്‍ ഉണ്ണിരാജന്‍ ക്രൈബ്രാഞ്ച് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ബിജു രമേശ് കോടതിയില്‍ നല്‍കിയ ശബ്ദരേഖ തെളിവായെടുത്തായിരുന്നു സുകേശനെതിരെ അന്വേഷണം നടത്തിയത്.

ബാർകോഴ കേസ് അന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്.പി ആർ സുകേശൻ ബാറുടമ ബിജു രമേശുമായി ചേർന്ന് സർക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. ബിജു രമേശ് കോടതിയിൽ സമർപ്പിച്ച സിഡിയിലെ ശബ്ദരേഖ തെളിവായി സ്വീകരിച്ചായിരുന്നു അന്നത്തെ വിജിലൻസ് ഡയറക്ടർ ശങ്കർറെഢി അന്വേഷണത്തിന് ശുപാർശ ചെയ്തത്. ബാർ കോഴകേസിൽ മന്ത്രിമാരുടെ പേരുകൾ വിളിച്ചുപറയാൻ എസ്.പി സുകേശൻ പ്രേരിപ്പിച്ചുവെന്ന് ബാറുടമകളുടെ യോഗത്തിൽ ബിജു രമേശ് പറയുന്നതായിരുന്നു ശബ്ദരേഖ.എന്നാൽ കേസ് അന്വേഷിച്ച. കൈബ്രാഞ്ച് എസ്.പി പി.എൻ ഉണ്ണിരാജ സുകേശന് അനുകൂലമായാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സുകേശൻ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് ക്രൈബ്രാഞ്ച് എഡിജിപി എസ്.അനന്ദകൃഷ്ണന് കൈമാറി.

Similar Posts