< Back
Kerala
Kerala

ശബരിമലയില്‍ മഴ

Subin
|
2 Jan 2018 10:59 PM IST

പമ്പയിലെത്തിയ മിക്ക തീര്‍ത്ഥാടകരും മഴയൊഴിയാന്‍ കാത്ത് മലകയറ്റം വൈകിച്ചതോടെ സന്നിധാനത്തെ തിരക്ക് നന്നേ കുറഞ്ഞു

രാവിലെ മുതല്‍ മഴ തുടങ്ങിയതോടെ ഇന്നലെ ശബരിമലയില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. രാത്രി വൈകിയും സന്നിധാനത്ത് ചാറ്റല്‍ മഴ തുടര്‍ന്നു.

ചൊവ്വാഴ്ച്ച രാത്രിയോടെ തുടങ്ങിയ മഴ ഇന്നലെ പത്ത് മണിയായപ്പോഴേക്കും കനത്തു. പമ്പയിലെത്തിയ മിക്ക തീര്‍ത്ഥാടകരും മഴയൊഴിയാന്‍ കാത്ത് മലകയറ്റം വൈകിച്ചതോടെ സന്നിധാനത്തെ തിരക്ക് നന്നേ കുറഞ്ഞു. 15 മിനിട്ടിനുള്ളില്‍ തന്നെ സന്നിധാനത്തെത്തിയ ഭക്തര്‍ക്ക് സോപാനത്തെത്തി അയ്യപ്പനെ തൊഴാനായി. പക്ഷെ മഴ മാറാതായതോടെ പലരുടേയും മടക്കയാത്ര വൈകി.

മഴ തുടരുന്നത് അധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ശബരിമല പാതയിലെ അപകടകരമായ മരങ്ങള്‍ പൊട്ടിവീഴാതിരിക്കാന്‍ വനം വകുപ്പ് കാര്യമായി തന്നെ ശ്രദ്ധിക്കുന്നുണ്ട്.

Similar Posts