< Back
Kerala
സൌദിയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളി സ്ത്രീകള്‍ തിരിച്ചെത്തിസൌദിയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളി സ്ത്രീകള്‍ തിരിച്ചെത്തി
Kerala

സൌദിയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളി സ്ത്രീകള്‍ തിരിച്ചെത്തി

Khasida
|
3 Jan 2018 2:01 PM IST

നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി തിരിച്ചെത്തിയവര്‍

സൌദിയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളി യുവതികളില്‍ രണ്ട് പേര്‍ നാട്ടില്‍ തിരിച്ചെത്തി. നെടുമ്പാശേരി എയര്‍പോര്‍ട്ടിലാണ് ഇവര്‍ തിരിച്ചെത്തിയത്. നൂറ് കണക്കിന് സ്ത്രീകളാണ് ഇത്തരത്തിലുള്ള തട്ടിപ്പിനിരയായി സൌദിയില്‍ കുടുങ്ങിക്കിടക്കുന്നത്.

സൌദിയിലെ അല്‍ എമാമ ആശുപത്രിയിലേക്ക് ശുചീകരണ തൊഴില്‍ വാഗ്ദാനം ചെയ്ത് കൊണ്ടുപോയ ആളുകളാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഞാറക്കല്‍ സ്വദേശി എല്‍സി, കോട്ടയം മാന്തുരുത്തി സ്വദേശി കുഞ്ഞൂഞ്ഞമ്മ എന്നിവരാണ് തിരിച്ചെത്തിയത്. ഇവരുടെ ദുരിതം മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. നൂറ് കണക്കിന് മലയാളികള്‍ ഭക്ഷണവും താമസ സൌകര്യവുമില്ലാതെ കുടുങ്ങിക്കിടക്കുകയാണെന്ന് നാട്ടില്‍ തിരിച്ചെത്തിയവര്‍ പറഞ്ഞു.

ആശുപത്രിയില്‍ ശമ്പളം പൂര്‍ണമായി നല്‍കുന്നതിന് പകരം 1200 രൂപ മാത്രമാണ് ചെലവിന് നല്‍കിയത്. പിന്നീട് ജോലിക്ക് പോകാതെ മുറിയിലിരുത്തി. ഇതില്‍ പ്രതിഷേധം അറിയിച്ചപ്പോള്‍ കൊടുംചൂടില്‍ മൂത്രപ്പുരക്ക് കാവല്‍ നില്‍ക്കാന്‍ നിര്‍ബന്ധിച്ചു. പ്രതികരിച്ചാല്‍ ജയിലിലടക്കുമെന്ന് ഭീഷണിയുണ്ടായിരുന്നെന്നും നാട്ടില്‍ തിരിച്ചെത്തിയവര്‍ പറഞ്ഞു. വിസക്കായി വാങ്ങിയ തുക തിരികെ കിട്ടുന്നതിന് പൊലീസില്‍ പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.

Related Tags :
Similar Posts