< Back
Kerala
മുഖ്യമന്ത്രി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിമുഖ്യമന്ത്രി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി
Kerala

മുഖ്യമന്ത്രി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

admin
|
3 Jan 2018 8:03 AM IST

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാന്തപുരം എ പി അബുബക്കര്‍ മുസ്‍ല്യാരുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട് ഗസ്റ്റ് ഹൌസില്‍ നിന്നും രാവിലെ ഏഴരയോടെയാണ് മുഖ്യമന്ത്രി കാരന്തൂരിലെത്തിയത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായുള്ള കൂടിക്കാഴ്ച പതിനഞ്ച് മിനുട്ട് നീണ്ടു. സൌഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നതെന്നും തെരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്നും ഇരു നേതാക്കളും പ്രതികരിച്ചു.

കുന്ദമംഗലം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ടി സിദ്ദീഖും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കാന്തപുരം പറഞ്ഞു.

രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് പറയുമ്പോഴും കാന്തപുരം എ പി വിഭാഗത്തിന്റെ പിന്തുണ മുഖ്യമന്ത്രി തേടിയെന്നാണ് സൂചന. നോര്‍ത്ത് മണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോഴിക്കോട്ടെത്തിയത്.

Similar Posts