< Back
Kerala
എന്‍ഡിഎ ക്യാമ്പിന് ആവേശം പകര്‍ന്ന് മോദിയുടെ കേരള സന്ദര്‍ശനംഎന്‍ഡിഎ ക്യാമ്പിന് ആവേശം പകര്‍ന്ന് മോദിയുടെ കേരള സന്ദര്‍ശനം
Kerala

എന്‍ഡിഎ ക്യാമ്പിന് ആവേശം പകര്‍ന്ന് മോദിയുടെ കേരള സന്ദര്‍ശനം

admin
|
5 Jan 2018 9:16 PM IST

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും കേരളത്തിലെത്തിയ പ്രധാനമന്ത്രി യുഡിഎഫിനെയും എല്‍ഡിഎഫിനെയും ശക്തമായി കടന്നാക്രമിച്ചു

എന്‍ഡിഎ ക്യാമ്പിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും കേരളത്തിലെത്തിയ പ്രധാനമന്ത്രി യുഡിഎഫിനെയും എല്‍ഡിഎഫിനെയും ശക്തമായി കടന്നാക്രമിച്ചു. കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ ഗുസ്തിയും ബംഗാളില്‍ ദോസ്തിയുമാണെന്നും മോദി പരിഹസിച്ചു.

രണ്ടാം ഘട്ട പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദി കേരളത്തില്‍ മൂന്ന് പൊതുയോഗങ്ങളിലാണ് പങ്കെടുത്തത്. ഇരുമുന്നണികളെയും കണക്കറ്റ് പ്രഹരിച്ചുകൊണ്ടാണ് മോദി പ്രചാരണ വേദികളില്‍ ആവേശം വിതറിയത്. ഇരുമുന്നണികളെയും മാറിമാറി പരീക്ഷിച്ച കേരളം സ്വാതന്ത്ര്യം ലഭിച്ച് ആറ് പതിറ്റാണ്ടായിട്ടും നിന്നിടത്തു നിന്ന് മാറ്റമില്ലെന്ന് മോദി പറഞ്ഞു. ബംഗാളിലെ കോണ്‍ഗ്രസ് - സിപിഎം ബന്ധത്തെയും മോദി പരിഹസിച്ചു.

കാസര്‍ഗോഡായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത ആദ്യയോഗം. തുടര്‍ന്ന് കുട്ടനാടും തിരുവനന്തപുരത്തും നടന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തു. 11 നാണ് അവസാന വട്ട പ്രചാരണത്തിന് മോദിയെത്തുക.

Similar Posts