< Back
Kerala
ജെഡിയുവിനെതിരെ തിരുവനന്തപുരം ഡിസിസി യോഗത്തില്‍ വിമര്‍ശംKerala
ജെഡിയുവിനെതിരെ തിരുവനന്തപുരം ഡിസിസി യോഗത്തില്‍ വിമര്‍ശം
|5 Jan 2018 7:41 PM IST
കാട്ടാക്കട മണ്ഡലത്തില്‍ എന്‍ ശക്തന്റെ പരാജയത്തിന് കാരണം ജെഡിയുവിന്റെ നിസഹകരണമാണെന്ന് വിമര്‍ശം
തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന തിരുവനന്തപുരം ഡിസിസി യോഗത്തില്‍ ജെഡിയുവിനെതിരെ വിമര്‍ശം. കാട്ടാക്കട മണ്ഡലത്തില്‍ എന്‍ ശക്തന്റെ പരാജയത്തിന് കാരണം ജെഡിയുവിന്റെ നിസഹകരണമാണെന്ന് അംഗങ്ങള്‍ ആരോപിച്ചു. നേമത്ത് കോണ്‍ഗ്രസ് വോട്ടുകച്ചവടം നടത്തിയെന്ന് കഴിഞ്ഞ ദിവസം ജെഡിയു ആരോപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശം. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കാത്തതില്‍ ശശി തരൂര്‍ എംപിക്കെതിരെയും ഡിസിസി അവലോകന യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു.