< Back
Kerala
ജോലിത്തിരക്കിനിടെ ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ ഓണംജോലിത്തിരക്കിനിടെ ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ ഓണം
Kerala

ജോലിത്തിരക്കിനിടെ ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ ഓണം

Sithara
|
6 Jan 2018 4:05 PM IST

ഓണം ആഘോഷിക്കാന്‍ വീട്ടില്‍പോകാന്‍ കഴിഞ്ഞില്ലെങ്കിലും ഓണക്കോടിയെല്ലാം ഉടുത്താണ് എല്ലാവരും എത്തിയത്

ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ഓണത്തിനും കര്‍മരംഗത്ത് സജീവമാണ്. അവധിയില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലാവര്‍ക്കും ഓണത്തിന് വീട്ടിലെത്താമെന്നത് ദൃശ്യമാധ്യമ രംഗത്ത് സംഭവ്യമല്ല.

തിരുവോണ നാളില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം സജീവമാണ്. സമരക്കാര്‍ മാത്രമല്ല സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദൃശ്യ മാധ്യമ പ്രവര്‍ത്തകരും ഒരര്‍ഥത്തില്‍ സമരരംഗത്തു തന്നെ. സമരക്കാരുടെയും സമരക്കാരെ സന്ദര്‍ശിക്കാനെത്തിയ മന്ത്രിയുടെയും പിന്നാലെയാണവര്‍. റിപ്പോര്‍ട്ടര്‍മാരും ക്യാമറക്കാരും സാങ്കേതിക ജീവനക്കാരും എല്ലാം സജീവം. ദൃശ്യങ്ങള്‍ എത്തിക്കാനായി ഒ ബി വാനുകളും തയാര്‍. ഓണം ആഘോഷിക്കാന്‍ വീട്ടില്‍പോകാന്‍ കഴിഞ്ഞില്ലെങ്കിലും ഓണക്കോടിയെല്ലാം ഉടുത്താണ് എല്ലാവരും എത്തിയത്. അടുത്ത ഷൂട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്തും സെല്‍ഫിയെടുത്തും ആഘോഷ ദിനത്തിലെ ജോലി ആസ്വദിക്കുകയാണ് എല്ലാവരും.

Related Tags :
Similar Posts