രാത്രി വെടിക്കെട്ടുകള്‍ നിരോധിച്ചുരാത്രി വെടിക്കെട്ടുകള്‍ നിരോധിച്ചു

കേസില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ സിഎസ് ദയസിനാണ് ചുമതല. കേസ് സിബിഐക്ക് വിടുന്നതാവും ഉചിതമെന്നും കോടതി
രാത്രികാലങ്ങളില്‍ ഉഗ്ര ശേഷിയുള്ള വെടിക്കെട്ട് നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരവൂര്‍ സംഭവം അന്വേഷിച്ച് വിശദാമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമൈക്കസ് ക്യൂറിയെ നിയോഗിച്ചു. അപകടം തടയുന്നതില്‍ ഇന്റെലിജന്‍സ് പോലീസ് വിഭാഗങ്ങള്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചു. കേസ് സി ബി ഐ അന്വേഷിക്കുന്നത് സംബത്തിച്ച് അഭിപ്രായവും കോടതി പ്രകടിപ്പിച്ചു.
രാത്രി പത്ത് മുതല്‍ രാവിലെ 9 വരെ ഉഗ്ര ശേഷിയുളള വെടിക്കെട്ടോ ശബ്ദസംവിധാങ്ങളോ നടത്താന്‍ പാടില്ലെന്നാണ് 2005ലെ സുപ്രീം കോടതി. ഇത് കര്‍ശനമായി സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ രാത്രി കാലങ്ങളില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ആകാശക്കാഴ്ച്ചകള്‍ ഒരുക്കാം. പരവൂരില്‍ ജില്ലാ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചിട്ടും മത്സരകന്പം നടന്നതില്‍ പോലീസിനും സംസ്ഥാന ഇന്റെലിജന്‍സ് വിഭാഗത്തിനും ഗുരുതരമായ വീഴ്ച്ച സംഭവിച്ചു. ലൈസന്‍സ് പരിശോധിക്കാതെ മടങ്ങിയ സിഐ ഉള്‍പ്പെടയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ലൈസന്‍സില്ലാതെ വന്‍തോതില്‍ എങ്ങനെയാണ് സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചതെന്നത് അന്വേഷിക്കണം. ഇക്കാര്യങ്ങളൊക്കെ അമിക്കസ്ക്യൂറി സി എസ് ഡയാസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം.
അപകടം തടയാന്‍ ഒന്നും ചെയ്യാതിരുന്ന പോലീസ് അപകടത്തെ കുറിച്ച് അന്വേഷിക്കുന്നതിലെ അഭംഗിയും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ സി ബി ഐയെ പരിഗണിക്കുന്നതാണ് നല്ലത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായം അറിയിക്കണം. തീരദേശ പ്രദേശമായതിനാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സാന്നിദ്ധ്യം തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലെ വകുപ്പുകളും കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കി. മനപൂര്‍വമല്ലാത്ത നരഹത്യ 304 വകുപ്പിന് പകരം കൊലകുറ്റം 302ാം വകുപ്പ് തന്നെ ചുമത്തി കേസെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അനുമതിയില്ലാതെയാണ് വെടികെട്ട് നടന്നതെന്ന് കേന്ദ്രവും സംസ്ഥാനവും ഹൈക്കോടതിയെ അറിയിച്ചു. അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയമായതിനാല്‍ വിഷുദിനത്തില്‍ വൈകുന്നേരം പ്രത്യേകസിറ്റിങ് നടത്തി കേസ് പരിഗണിക്കാനും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അനു ശിവരാമനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു. വെടിക്കെട്ടിന് നിയന്ത്രണം വരുത്തണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് വി ചിദംബരേഷ് നല്‍കിയ കത്തിന്‍മേല്‍ ഹൈക്കോടതി സ്വമേധയകേസെടുക്കുകയായിരുന്നു.