< Back
Kerala
വാക്സിന്‍ വിരുദ്ധ പ്രചാരണം ജാമ്യമില്ലാ കുറ്റമാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍വാക്സിന്‍ വിരുദ്ധ പ്രചാരണം ജാമ്യമില്ലാ കുറ്റമാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
Kerala

വാക്സിന്‍ വിരുദ്ധ പ്രചാരണം ജാമ്യമില്ലാ കുറ്റമാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

Alwyn K Jose
|
7 Jan 2018 5:47 PM IST

പ്രതിരോധ കുത്തിവെയ്പുകള്‍ക്കെതിരെ പ്രചാരണം നടത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍.

പ്രതിരോധ കുത്തിവെയ്പുകള്‍ക്കെതിരെ പ്രചാരണം നടത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍. ഡിഫ്തീരിയ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. പ്രതിരോധ കുത്തിവെയ്പ് സമ്പൂര്‍ണമാക്കണം. ഇതിന് സാമ്പത്തികമോ ജീവനക്കാരുടെ അഭാവമോ തടസ്സമാകാന്‍ പാടില്ല. അല്ലാത്ത പക്ഷം, ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കാണിച്ച് സ്ഥാപനങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പ് നോട്ടീസ് നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

Similar Posts