പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെ കൊന്ന് കത്തിക്കുംപക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെ കൊന്ന് കത്തിക്കും
|പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൃഗസംഗക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്
ആലപ്പുഴ കുട്ടനാട്ടിൽ തകഴി പഞ്ചായത്തിലെ പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെ കൊന്ന് കത്തിക്കാന്‍ ധാരണയായി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൃഗസംഗക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. രോഗ ബാധിതതരെ മാത്രം കൊല്ലണമെന്ന തീരുമാനത്തെ കർഷകർ എതിർത്തതിനെ തുടർന്നാണ് ചർച്ച നടത്തിയത്. ഇതോടെ സംസ്കരണ പ്രക്രിയ ഊർജിതമാക്കാനാണ് അധികൃതരുടെ ശ്രമം.
രോഗം ബാധിച്ച താറാവുകളെ ചികിത്സിച്ചാൽ മതിയെന്നും കൊല്ലേണ്ടതില്ലെന്നുമായിരുന്നു കർഷകരുടെ നിലപാട്. തങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച പ്രശ്നമാണ് കർഷകരുടെ നിലപാടിന് കാരണം. ഇതോടെ ചത്ത താറാവുകളെ മാത്രം കൊന്ന് കത്തിക്കുകയായിരുന്നു. തുടർന്ന് രാവിലെ രോഗബാധിതരായ താറാവുകളുടെ കാര്യം സംബന്ധിച്ച് ചർച്ച നടത്തുകയായിരുന്നു. ഇതോടെ കർഷകർ നിലപാട് മയപ്പെടുത്തി.
നേരത്തെ രൂപം നൽകിയ ദ്രുതകർമ സേനയുടെ പ്രവർത്തനം ഇനി കൂടുതൽ സ്ഥലങ്ങളിൽ തുടരും. താറാവുകളെ കൊന്ന് കത്തിക്കൽ നടപടിയാണ് ഇനി നടക്കുക. കർഷകരുടെ നഷ്ടപരിഹാരം സംബന്ധിച്ച് സംസ്ഥാന സർക്കാർ അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.