< Back
Kerala
ഇല്ലിക്കലില്‍ കാണാതായ ദമ്പതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനംഇല്ലിക്കലില്‍ കാണാതായ ദമ്പതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം
Kerala

ഇല്ലിക്കലില്‍ കാണാതായ ദമ്പതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

Subin
|
11 Jan 2018 5:22 PM IST

കഴിഞ്ഞ അഞ്ചാം തിയതി ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയ ഇല്ലിക്കല്‍ സ്വദേശി ഹാഷിമിനെയും ഹബീബയെയും കണ്ടെത്താന്‍ പോലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

കോട്ടയം ഇല്ലിക്കലില്‍ കാണാതായ ദമ്പതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം പ്രദേശവാസികള്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു.

കഴിഞ്ഞ അഞ്ചാം തിയതി ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയ ഇല്ലിക്കല്‍ സ്വദേശി ഹാഷിമിനെയും ഹബീബയെയും കണ്ടെത്താന്‍ പോലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ഹാഷിമിന്റെ പിതാവും ഇവരുടെ രണ്ട് മക്കളും ഒരു പൊതുപരിപാടിയില്‍ എത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആയതിനാല്‍ ഉന്നതതല അന്വേഷണം വേണമെന്നുമാണ് ആവശ്യം.

അതേസമയം അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. ഇതിനിടെ കാണാതാകുന്നതിന് ഒരു ദിവസം മുന്‍പ് ഹാഷിം പീരിമേട് പോയതായി പോലീസ് കണ്ടെത്തി. മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം.

Similar Posts