< Back
Kerala
കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി: ആരോപണവിധേയര്‍ക്ക് വേണ്ടി ഹാജരാകുന്നത് എംകെ ദാമോദരന്‍ അസോ. അഭിഭാഷകര്‍കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി: ആരോപണവിധേയര്‍ക്ക് വേണ്ടി ഹാജരാകുന്നത് എംകെ ദാമോദരന്‍ അസോ. അഭിഭാഷകര്‍
Kerala

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി: ആരോപണവിധേയര്‍ക്ക് വേണ്ടി ഹാജരാകുന്നത് എംകെ ദാമോദരന്‍ അസോ. അഭിഭാഷകര്‍

Alwyn K Jose
|
11 Jan 2018 11:15 AM IST

കശുവണ്ടി വികസനകോര്‍പറേഷനിലെ അഴിമതിക്കേസില്‍ ആരോപണ വിധേയര്‍ക്കു വേണ്ടി ഹാജരാകുന്നത് എംകെ ദാമോദരന്‍ അസോസിയേറ്റ്സിലെ അഭിഭാഷകര്‍.

കശുവണ്ടി വികസനകോര്‍പറേഷനിലെ അഴിമതിക്കേസില്‍ ആരോപണ വിധേയര്‍ക്കു വേണ്ടി ഹാജരാകുന്നത് എംകെ ദാമോദരന്‍ അസോസിയേറ്റ്സിലെ അഭിഭാഷകര്‍. സാന്‍ഡിയാഗോ മാര്‍ട്ടിനു വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ ഹാജരായിരുന്നു. അതിന് പിറകെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ അഭിഭാഷകര്‍ ഹാജരാകുന്നത്. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനാണ് മുഖ്യ പ്രതി. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖരന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ദാമോദരന്‍ അസോസിയേറ്റ്സിലെ അഭിഭാഷകര്‍ ഹാജരാകുന്നത്. ഹര‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസ് പരിഗണിക്കുന്നത് 10 ദിവസത്തേക്ക് മാറ്റിവെച്ചു.

Related Tags :
Similar Posts