< Back
Kerala
കോഴിക്കോട് ഷൂട്ടിംഗ് ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ സ്വാതന്ത്ര്യദിനാഘോഷംകോഴിക്കോട് ഷൂട്ടിംഗ് ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ സ്വാതന്ത്ര്യദിനാഘോഷം
Kerala

കോഴിക്കോട് ഷൂട്ടിംഗ് ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ സ്വാതന്ത്ര്യദിനാഘോഷം

Khasida
|
5 Feb 2018 4:20 AM IST

ആഘോഷത്തില്‍ പങ്കുചേര്‍ന്ന് മേഘനാഥനും സുധീര്‍കരമനയും

ലെഫ്റ്റനന്റ് കേണല്‍ കൂടിയായ സിനിമാതാരം മോഹന്‍ലാലിന്റെ സ്വാതന്ത്യദിനാഘോഷം ഇക്കുറിയും ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു. ജിബു ജേക്കബിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ കോഴിക്കോട്ടെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ ദേശീയ പതാക ഉയര്‍ത്തി. ആഘോഷത്തില്‍ നാട്ടുകാരും പങ്കെടുത്തു.

ചെലപ്രം എന്ന ഗ്രാമത്തെ സിനിമക്കായി കീഴാറ്റൂരായി മാറ്റിയെടുത്തിരിക്കുകയാണ് സംവിധായകന്‍ ജിബു ജേക്കബും അണിയറപ്രവര്‍ത്തകരും. പ്രണയോപനിഷത്ത് എന്ന കഥയെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തിന്‍റ ഷൂട്ടിംഗിനിടയിലാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിനും അണിയറ പ്രവര്‍ത്തകര്‍ സമയം കണ്ടെത്തിയത്. മോഹന്‍ലാല്‍ പതാകയുയര്‍ത്തി. ലെഫ്റ്റനന്റ് കേണലിന്റെ മുദ്രാവാക്യം അണിയറ പ്രവര്‍ത്തകരും നാട്ടുകാരും ഏറ്റുവിളിച്ചു.

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളേയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇവര്‍ക്കെല്ലാം മധുരം നല്‍കാനും മോഹന്‍ലാല്‍ മറന്നില്ല. സിനിമാതാരങ്ങളായ മേഘനാഥന്‍, സുധീര്‍ കരമന തുടങ്ങിയവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

Similar Posts