< Back
Kerala
കനകമല അറസ്റ്റില്‍ സംഘപരിപാര്‍ അജണ്ട സംശയിക്കുന്നെന്ന് വെല്‍ഫയര്‍ പാര്‍ട്ടികനകമല അറസ്റ്റില്‍ സംഘപരിപാര്‍ അജണ്ട സംശയിക്കുന്നെന്ന് വെല്‍ഫയര്‍ പാര്‍ട്ടി
Kerala

കനകമല അറസ്റ്റില്‍ സംഘപരിപാര്‍ അജണ്ട സംശയിക്കുന്നെന്ന് വെല്‍ഫയര്‍ പാര്‍ട്ടി

Subin
|
4 Feb 2018 3:16 PM IST

ലോക്കല്‍ പൊലീസിന് പോലും വിവരമില്ലായിരുന്ന റെയ്ഡ് സമയത്ത് നിരവധി പ്രാദേശിക ബിജെ പി പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായിരുന്നു

കനകമലയില്‍ ഐ എസ് ബന്ധമാരോപിച്ച് അഞ്ച് പേരെ അറസ്റ്റ്‌ചെയ്ത സംഭവത്തില്‍ സംഘപരിവാര്‍ അജണ്ട സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വെല്‍ഫയര്‍ പാര്‍ട്ടി. ലോക്കല്‍ പൊലീസിന് പോലും വിവരമില്ലായിരുന്ന റെയ്ഡ് സമയത്ത് നിരവധി പ്രാദേശിക ബിജെ പി പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായിരുന്നു. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പിടിമുറുക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഗൂഢ ശ്രമങ്ങള്‍ ബിജെപി നടത്താറുണ്ട്. സംഭവത്തെക്കുറിച്ച് വസ്തുതകള്‍ വെളിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാണമെന്നും വെല്‍ഫയര്‍പാര്‍ട്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Tags :
Similar Posts