< Back
Kerala
Kerala
കെവിഎം ആശുപത്രിയിലെ നഴ്സുമാര്‍ ഇന്നു മുതല്‍ രാപ്പകല്‍ നിരാഹാര സമരത്തിലേക്ക്
|11 Feb 2018 11:46 PM IST
പ്രതികാര നടപടിയെടുത്ത് മാനേജ്മെന്റ് പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കണമെന്നും നിയമപ്രകാരമുള്ള ശമ്പളം നല്‍കണമെന്നുമാണ് നഴ്സുമാരുടെ ആവശ്യം
ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്സുമാര്‍ ഇന്നു മുതല്‍ രാപ്പകല്‍ നിരാഹാര സമരം ആരംഭിക്കും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലടക്കം സമരം ഒത്തു തീര്‍പ്പാവുന്ന കാര്യം തീരുമാനമാവാത്തതിനെത്തുടര്‍ന്നാണ് സമര രീതി മാറ്റുന്നത്. പ്രതികാര നടപടിയെടുത്ത് മാനേജ്മെന്റ് പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കണമെന്നും നിയമപ്രകാരമുള്ള ശമ്പളം നല്‍കണമെന്നുമാണ് നഴ്സുമാരുടെ ആവശ്യം.