< Back
Kerala
മാധ്യമപ്രവര്‍ത്തക്ക് നേരെ ആക്രമണം; അഭിഭാഷകര്‍ക്കെതിരെ വീണ്ടും കേസെടുത്തുമാധ്യമപ്രവര്‍ത്തക്ക് നേരെ ആക്രമണം; അഭിഭാഷകര്‍ക്കെതിരെ വീണ്ടും കേസെടുത്തു
Kerala

മാധ്യമപ്രവര്‍ത്തക്ക് നേരെ ആക്രമണം; അഭിഭാഷകര്‍ക്കെതിരെ വീണ്ടും കേസെടുത്തു

Alwyn
|
13 Feb 2018 10:51 AM IST

സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള പരാതിയിലാണ് പൊലീസ് കേസെടുത്തത്.

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെ പൊലീസ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. വഞ്ചിയൂര്‍ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ജയരാജനെതിരായ കേസ് പരിഗണിക്കവെയാണ് തിരു വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജിയുടെ മുന്നില്‍ വെച്ച് വനിത മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് അഭിഭാഷകരുടെ അതിക്രമമെന്നായിരുന്നു പരാതി. അതിക്രമത്തിന് ഇരയായ വനിത മാധ്യമപ്രവര്‍ത്തകര്‍ പ്രത്യേകം നല്‍കിയ പരാതിയില്‍ ഇന്നലെയാണ് വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പ് ചുമത്തിയിട്ടുണ്ട്. ജഡ്ജിയുടെ സാന്നിധ്യത്തിലാണ് സംഭവം നടന്നതെന്നും പരാതിയില്‍ പറയുന്നു. അഭിഭാഷകരുടെ ശാരീരികാതിക്രമത്തിനിരയായ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ കഴിഞ്ഞ ദിവസം തിരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ മറ്റൊരു കേസും പൊലീസ് എടുത്തിട്ടുണ്ട്. പത്ത് അഭിഭാഷകര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ബാര്‍ കൌണ്‍സില്‍ ഭാരവാഹി ആനയറ ഷാജിയുൾപ്പെടെ അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

Similar Posts