< Back
Kerala
യുവ എഴുത്തുകാരന്‍ ജിംഷാറിനെ ആക്രമിച്ചതായി പരാതിയുവ എഴുത്തുകാരന്‍ ജിംഷാറിനെ ആക്രമിച്ചതായി പരാതി
Kerala

യുവ എഴുത്തുകാരന്‍ ജിംഷാറിനെ ആക്രമിച്ചതായി പരാതി

Ubaid
|
19 Feb 2018 7:14 PM IST

വാട്ട്സാപ്പിലൂടെ ചിലര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നതായി ജിംഷാര്‍ പറയുന്നു. പരിക്കേറ്റ ജിംഷാര്‍ പാലക്കാട് കൂറ്റനാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

യുവ എഴുത്തുകാരന്‍ പി . ജിംഷാറിനെ ആക്രമിച്ചതായി പരാതി. പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന പുസ്തകം പ്രകാശനം ചെയ്യാനിരിക്കെയാണ് ആക്രമണം. വാട്ട്സാപ്പിലൂടെ ചിലര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നതായി ജിംഷാര്‍ പറയുന്നു. പരിക്കേറ്റ ജിംഷാര്‍ പാലക്കാട് കൂറ്റനാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പെരുമ്പിലാവിനടുത്ത് കൂറ്റനാടുവെച്ച് ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അടുത്ത് പുറത്തിറങ്ങാനുള്ള ജിംഷാറിന്റെ പുസ്തകമാണ് പടച്ചോന്റെ ചിത്ര പ്രദര്‍ശനം. പുസ്തകം ദൈവനിന്ദ നടത്തുന്നു എന്ന പേരില്‍ ജിംഷാറിനു നേരെ ഭീഷണിയുണ്ടായിരുന്നു. ഇന്നലെ രാത്രി ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടയില്‍ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു എന്ന് ജിംഷാര്‍ പറഞ്ഞു.

പുസ്കത്തിന്റെ കവര്‍ചിത്രം കഴിഞ്ഞ ദിവസമാണ് ജിംഷാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തത്. ഇതേ തുടര്‍ന്ന് വാട്ട്സാപിലൂടെ ജിംഷാറിന് പലരും ഭീഷണിസന്ദേശമയിച്ചിരുന്നു. അതിനിടയിലാണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Tags :
Similar Posts