< Back
Kerala
വാഹനാപകടം: ഡിജിപി ആർശ്രീലേഖയ്ക്ക് പരിക്ക്വാഹനാപകടം: ഡിജിപി ആർശ്രീലേഖയ്ക്ക് പരിക്ക്
Kerala

വാഹനാപകടം: ഡിജിപി ആർശ്രീലേഖയ്ക്ക് പരിക്ക്

Muhsina
|
19 Feb 2018 10:28 PM IST

ദേശീയപാതയിൽ ചേർത്തല എക്സ്റേ കവലയ്ക്ക് സമീപം രാത്രി എട്ടരയോടെയായിരുന്നു അപകടം. ഇടിച്ച പെട്ടിഓട്ടോ നിർത്താതെ പോയി. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ഡിജിപിയുടെ വാഹനത്തില്‍..

ഔദ്യോഗിക വാഹനത്തിൽ പെട്ടിഓട്ടോ ഇടിച്ച് ഡിജിപി ആർശ്രീലേഖയ്ക്ക് നിസാര പരിക്ക്. ദേശീയപാതയിൽ ചേർത്തല എക്സ്റേ കവലയ്ക്ക് സമീപം രാത്രി എട്ടരയോടെയായിരുന്നു അപകടം. ഇടിച്ച പെട്ടിഓട്ടോ നിർത്താതെ പോയി. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ഡിജിപിയുടെ വാഹനത്തില്‍ എതിരെ വന്ന പെട്ടിഒാട്ടോ ഉരസിപോവുകയായിരുന്നു. പെട്ടെന്ന് വാഹനം നിർത്തിയപ്പോഴുണ്ടായ ഉലച്ചിലിലാണ് ഡിജിപിയുടെ വലതുകാലിന് നിസാര പരിക്കേറ്റത്. പെട്ടിഒാട്ടോയ്ക്കായി തിരിച്ചിൽ നടത്തുന്നുണ്ടെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല. ദേശീയപാതയോരങ്ങളിലെ ക്യാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Tags :
Similar Posts