< Back
Kerala
പൂരം കാണാനെത്തിയ സ്ഥാനാര്‍ഥികള്‍പൂരം കാണാനെത്തിയ സ്ഥാനാര്‍ഥികള്‍
Kerala

പൂരം കാണാനെത്തിയ സ്ഥാനാര്‍ഥികള്‍

admin
|
20 Feb 2018 8:33 PM IST

വോട്ട് ചോദിക്കാനല്ല പൂരം കാണാന്‍ മാത്രമാണ് പൂരപ്പമ്പിലെത്തിയെതെന്നായിരുന്നു സ്ഥാനാര്‍ഥികളുടെ പ്രതികരണം...

തെരഞ്ഞെടുപ്പിനിടയില്‍ എത്തിയ പൂരത്തില്‍ പങ്കെടുക്കാന്‍ തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളും എത്തി. എന്നാല്‍ വോട്ട് ചോദിക്കാനല്ല പൂരം കാണാന്‍ മാത്രമാണ് പൂരപ്പമ്പിലെത്തിയെതെന്നായിരുന്നു സ്ഥാനാര്‍ഥികളുടെ പ്രതികരണം.

തെരഞ്ഞെടുപ്പിനിടെയാണ് പൂരം എത്തിയത്. എന്നാല്‍ പിന്നെ ജനങ്ങളെ കാണലും വോട്ട് ചോദിക്കലും പൂരപ്പറമ്പില്‍ നിന്നാകാം എന്നായി തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. എന്നാല്‍ ച്രചാരണം പൂരപ്പറമ്പില്‍ ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. രാഷ്ട്രീയത്തിന് ഇന്നത്തേക്ക് അവധിയെടുത്തുവെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ പത്മജയുടെ വാക്കുകള്‍,

ചെറുപ്പം മുതല്‍ എല്ലാ വര്‍ഷവും എത്തുന്നതാണ് പൂരത്തിനെന്നും സ്ഥാനാര്‍ഥിയായത് കൊണ്ട് അത് മുടക്കുന്നില്ല എന്നുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാര്‍ പറയുന്നത്. തൃശൂരില്‍ വളര്‍ന്ന ഇരുവര്‍ക്കും പങ്ക് വെക്കാന്‍ നിരവധി ഓര്‍മ്മകളുമുണ്ട്.

Related Tags :
Similar Posts