< Back
Kerala
മോഡറേഷന്‍ നല്‍കിയാലും ജയിക്കാത്ത സര്‍ക്കാരാണ്  പിണറായിയുടെതെന്ന് ചെന്നിത്തലമോഡറേഷന്‍ നല്‍കിയാലും ജയിക്കാത്ത സര്‍ക്കാരാണ് പിണറായിയുടെതെന്ന് ചെന്നിത്തല
Kerala

മോഡറേഷന്‍ നല്‍കിയാലും ജയിക്കാത്ത സര്‍ക്കാരാണ് പിണറായിയുടെതെന്ന് ചെന്നിത്തല

Jaisy
|
2 March 2018 12:44 AM IST

സര്‍ക്കാരിന്റെ പ്രവര്‍ത്തനം ‍ നിരാശാജനകം

മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയുടെ പാതയിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവരാവകാശ നിയമം, മാധ്യമങ്ങള്‍ എന്നിവയോടുള്ള സമീപനം ഇത് വ്യക്തമാക്കുന്നു. സ്വാശ്രയത്തില്‍ സര്‍ക്കാരും മാനേജ്മെന്റും ഒത്തുകളിക്കുകയാണ്. കെ എം മാണിയെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

മോഡറേഷന്‍ നല്‍കിയാലും വിജയിക്കാത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്ന് സര്‍ക്കാരിന്റെ 100 ദിവസങ്ങളെ വിലയിരുത്തി രമേശ് ചെന്നിത്തല പറഞ്ഞു. അവധാനതയില്ലാത്ത സര്‍ക്കാര്‍ നിലപാടുമൂലം സ്വാശ്രയ പ്രശ്നത്തില്‍ തിരിച്ചടിയുണ്ടായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.എം മാണിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് സംബന്ധിച്ച യുഡിഎഫിന് ഉത്കണ്ഠപ്പേടേണ്ട ഒന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Related Tags :
Similar Posts