< Back
Kerala
ഹയർസെക്കന്‍ഡറി ഡയറക്ടർ കെ.പി നൗഫലിനെ മാറ്റിയ  നടപടിക്ക് സ്റ്റേഹയർസെക്കന്‍ഡറി ഡയറക്ടർ കെ.പി നൗഫലിനെ മാറ്റിയ നടപടിക്ക് സ്റ്റേ
Kerala

ഹയർസെക്കന്‍ഡറി ഡയറക്ടർ കെ.പി നൗഫലിനെ മാറ്റിയ നടപടിക്ക് സ്റ്റേ

Jaisy
|
1 March 2018 4:24 PM IST

പദവിയിൽ തുടരാൻ പരാതിക്കാരന് അനുമതി നൽകുകയും ചെയ്തു

ഹയർസെക്കന്‍ഡറി ഡയറക്ടർ കെ.പി നൗഫലിനെ മാറ്റിയ സർക്കാർ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസേട്രറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. ഹയർസെക്കന്‍ഡറി ഡയറക്ടറായുള്ള നൗഫലിന്റെ നിയമനം ചട്ടങ്ങൾ പാലിക്കാതെയാണ് എന്നാരോപിച്ചാണ് നിയമനം റദ്ദാക്കി ഇന്ന് രാവിലെ സർക്കാർ ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഉത്തരവിലുണ്ടായിരുന്നു. ഉത്തരവ് അവ്യകതമാണെന്ന വാദം ശരി വെച്ചാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്തത്. പദവിയിൽ തുടരാൻ പരാതിക്കാരന് അനുമതി നൽകുകയും ചെയ്തു.

Similar Posts