< Back
Kerala
യു‍ഡിഎഫ് സര്‍ക്കാറിന്റെ ആരോഗ്യനയം അഴിച്ചുപണിയും: തോമസ് ഐസക്യു‍ഡിഎഫ് സര്‍ക്കാറിന്റെ ആരോഗ്യനയം അഴിച്ചുപണിയും: തോമസ് ഐസക്
Kerala

യു‍ഡിഎഫ് സര്‍ക്കാറിന്റെ ആരോഗ്യനയം അഴിച്ചുപണിയും: തോമസ് ഐസക്

admin
|
7 March 2018 1:04 AM IST

യു‍ഡിഎഫ് സര്‍ക്കാറിന്റെ ആരോഗ്യനയത്തില്‍ സമഗ്രമായ അഴിച്ചുപണിയുണ്ടാകുമെന്ന് നിയുക്തമന്ത്രി തോമസ് ഐസക്.

യു‍ഡിഎഫ് സര്‍ക്കാറിന്റെ ആരോഗ്യനയത്തില്‍ സമഗ്രമായ അഴിച്ചുപണിയുണ്ടാകുമെന്ന് നിയുക്തമന്ത്രി തോമസ് ഐസക്. കാരുണ്യ പദ്ധതി ഉള്‍പ്പടെ ആരോഗ്യരംഗത്ത് നിലവിലുള്ള പദ്ധതികള്‍ എല്ലാം ഉള്‍ക്കൊള്ളിച്ച് പുതിയ ഇന്‍ഷുറന്‍സ് സ്കീം തുടങ്ങന്നതിന് മുഖ്യപരിഗണന നല്‍കുമെന്ന് തോമസ് ഐസക് പറഞ്ഞു. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലാണ് തോമസ് ഐസക് നയം വ്യക്തമാക്കിയത്.

ജനപങ്കാളിത്തമുള്ള ആരോഗ്യനയത്തിനായിരിക്കും മുഖ്യപരിഗണന നല്‍കുകയെന്ന് തോമസ് ഐസക് വ്യക്തമാക്കി. പ്രാഥമിക ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമപദ്ധതികള്‍ കൂട്ടിയോജിപ്പിച്ച് പുതിയ ഇന്‍ഷുറന്‍സ് സ്കീം കൊണ്ടുവരും. ആരുടേയും ഔദാര്യമായി ആരോഗ്യക്ഷേമ പദ്ധതികള്‍ മാറാന്‍ പാടില്ല. അടിസ്ഥാന സൌകര്യങ്ങളില്ലാതെ എല്ലാ ജില്ലകളിലും ആരംഭിച്ച മെഡിക്കല്‍ കോളജുകള്‍ തുടരുന്ന കാര്യം പരിശോധിക്കും. കഴിഞ്ഞ മന്ത്രിസഭയുടെ അവസാന രണ്ട് മാസത്തെ മുഴുവന്‍ തീരുമാനങ്ങളും പുനപരിശോധിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

Similar Posts