< Back
Kerala
കോഴിക്കോട് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവതി മരിച്ചുകോഴിക്കോട് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവതി മരിച്ചു
Kerala

കോഴിക്കോട് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവതി മരിച്ചു

Subin
|
7 March 2018 3:27 PM IST

തൊണ്ടയാട് ഷോപ്പിങ് മാളിലെ ജീവനക്കാരി പുതിയങ്ങാടി സ്വദേശി അന്‍സ ആണ് മരിച്ചത്.

കോഴിക്കോട് മാളില്‍ നിന്ന് വീണ് യുവതി മരിച്ചു. പുതിയങ്ങാടി പുല്ലക്കണ്ടിപ്പറമ്പ് സ്വദേശിനി അന്‍സയാണ് മരിച്ചത്. ഭര്‍തൃവീട്ടിലെ പീഢനത്തെ തുടര്‍ന്ന് അന്‍സ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കോഴിക്കോട് മാളിക്കടവ് സ്വദേശി അജന്തനന്റെ ഭാര്യയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. അന്‍സയെ ഭര്‍തൃവീട്ടുകാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇന്നലെ രാത്രി വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. പ്രമുഖ മാളിലെ ജീവനക്കാരിയായിരുന്നു അന്‍സ.

Related Tags :
Similar Posts