< Back
Kerala
ഹരിപ്പാട് മെഡിക്കല്‍ കോളജ് ക്രമക്കേട് ചെന്നിത്തലയ്ക്ക് അറിയാമായിരുന്നു: ജി സുധാകരന്‍ഹരിപ്പാട് മെഡിക്കല്‍ കോളജ് ക്രമക്കേട് ചെന്നിത്തലയ്ക്ക് അറിയാമായിരുന്നു: ജി സുധാകരന്‍
Kerala

ഹരിപ്പാട് മെഡിക്കല്‍ കോളജ് ക്രമക്കേട് ചെന്നിത്തലയ്ക്ക് അറിയാമായിരുന്നു: ജി സുധാകരന്‍

admin
|
8 March 2018 11:37 PM IST

ഹരിപ്പാട് മെഡിക്കല്‍ കോളജിന് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ കാര്യം അന്നത്തെ ആഭ്യന്തരമന്ത്രിക്ക് അറിയുമായിരുന്നുവെന്ന് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മെഡിക്കല്‍ കോളജിന് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ കാര്യം അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് അറിയുമായിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഇതിലൂടെ സര്‍ക്കാരിന് 4.61 കോടി രൂപ നഷ്ടമുണ്ടായി. എന്നാല്‍ പദ്ധതി അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളജുകളുടെ നിര്‍മ്മാണത്തിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പദ്ധതി ചിലവിന്റെ 1.90 ശതമാനത്തില്‍ കൂടുതല്‍ തുകക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇവിടെ തുകയുടെ 2.94 ശതമാനം തുകക്കാണ് കരാര്‍ നല്‍കിയത്. ജി സുധാകരന്‍ മന്ത്രിയായി അധികാരമേറ്റ ഉടന്‍ പൊതുമരാമത്തിന്റെ കീഴിലെ ഈ കരാര്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു.

പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തതില്‍ അഴിമതി നടന്നിട്ടുണ്ടോ എന്നും പൊതുമരാമത്ത് വകുപ്പ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ പദ്ധതി അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

Similar Posts